Latest NewsNewsLife Style

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ, ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയാണ് വെളുത്തുള്ളി.

അധിക കലോറി നീക്കം ചെയ്യാനുള്ള കഴിവ് കൊളസ്ട്രോളിനുളണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളിയിൽ വൈറ്റമിൻ സി, ബി6, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്.

പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കിൽ 3-6 ഗ്രാം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ ‌ചൂണ്ടിക്കാട്ടുന്നു. പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നതെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. അന്നു പ്രസാദ് പറഞ്ഞു. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button