KeralaLatest NewsNews

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചു: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയിൽ അജിയെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിയ്ക്ക് അടിമയായ അജി ഏഴാം തീയതി രാത്രി പത്തേകാലോടെ അയൽവാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടർന്ന് വെട്ടുക്കത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read Also: ‘വളർന്നുവരുന്ന സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ നരേന്ദ്ര മോദി മാറ്റി’: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി

തലയിൽ ഗുരുതരമായി പരുക്കേറ്റ മനോഹരനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരന്റെ തലയിൽ 22 തുന്നലുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജിയെ ചേപ്പോട് പാറമടയിൽ നിന്നാണ് പിടികൂടിയത്.

Read Also: ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’: അച്ചു ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button