Latest NewsKeralaNews

‘എന്റെ ജീവൻ അപകടത്തിലാണ്, രക്ഷിക്കണം’: മോചനത്തിന് സജീവമായി ഇടപെടണമെന്ന് നിമിഷ പ്രിയ

സന: തന്റെ മോചനത്തിനായി സജീവ ഇടപെടലുകൾ നടത്തണമെന്ന അപേക്ഷയുമായി യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പുതിയ അപേക്ഷ. ഓരോ ദിവസം വൈകുംതോറും തന്റെ ജീവൻ അപടകത്തിലാണെന്നാണ് നിമിഷ പറയുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും നിമിഷ അപേക്ഷിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹായം അഭ്യർത്ഥിച്ച് നിമിഷ ചാനലിന് ശബ്ദസന്ദേശം അയച്ചതായാണ് റിപ്പോർട്ട്.

മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. കുറച്ചുകൂടി സജീവമായി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇപ്പോഴത്തെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. ഈ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് തലത്തില്‍ നിന്നും തുടർനടപടികൾ ഉണ്ടായോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഉല്ലാത്തതിനെ തുടർന്നാണ് പുതിയ അപേക്ഷ.

2012 ലാണ് നിമിഷ പ്രിയ കുടുംബത്തോടെപ്പം യെമനിലെത്തുന്നത്. നഴ്സായി ജോലി ചെയ്തു വരികെയാണ് തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. 2015ല്‍ നിമിഷ പ്രിയക്ക് സ്വന്തമായി ഒരു ക്ലിനിക്ക് എന്ന സ്വപ്നം പൂവണിഞ്ഞു. പക്ഷേ, അന്ന് മുതല്‍ നിമിഷയുടെ സന്തോഷം അവസാനിക്കുകയായിരുന്നു. കുടുംബത്തെ രക്ഷിക്കാം എന്ന വാഗ്ദാനവുമായി വന്ന തലാലിന്റെ ചതിക്കുഴിയില്‍ നിമിഷ വീഴുകയായിരുന്നു. ക്ലിനിക്കിന്റെ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് തലാല്‍ കൃത്രിമമായി തയ്യാറാക്കിയ ഇരുവരുടെയും വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് എല്ലാത്തിനും വിനയായത്. ശല്യം സഹിക്കാനാകാതെ തലാലിനെ കൊന്ന് വാട്ടർ ടാങ്കർ തളളിയെന്നാണ് നിമിഷ വാദിച്ചത്. കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ, നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button