KeralaLatest NewsNews

ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ: പരിഹാസവുമായി ഇ പി ജയരാജൻ

കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭയിലെ പരാമർശത്തിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിനാണ് ബന്ധമെന്നും ഇ പി പറഞ്ഞു.

Read Also: റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ വിമർശിച്ചത്. ഈ വിമർശനത്തിനെതിരെയാണ് ഇ പി പരിഹാസവുമായി രംഗത്തെത്തിയത്. ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടു നിന്ന എൽ ഡി എഫ് കൺവീനർ കൂടിയായ കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. ഇത് മുൻനിർത്തിയാണ് സതീശൻ ഇന്ന് നിയമസഭയിൽ ആരോപണം ഉന്നയിച്ചു.

Read Also: 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മറ്റു കിടിലൻ ഫീച്ചറുകൾ! ലാവയുടെ ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button