Latest NewsNewsIndia

രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാം: വിവാദ പ്രസ്താവനയുമായി ഉദ്ധവ് താക്കറെ

മുംബൈ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്ക് സമാനമായ സംഭവം നടക്കാൻ സാധ്യതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കാൻ പോകുന്ന രാമക്ഷേത്രം ഉദ്ഘാടനത്തിനായി ഒത്തുകൂടുന്ന വൻ ജനക്കൂട്ടത്തിന്റെ മടക്കയാത്രയ്ക്കിടെ ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ജൽഗാവിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് താക്കറെയുടെ വിവാദ പ്രസ്താവന.

2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ വെച്ച് അയോധ്യയിൽ നിന്ന് സബർമതി എക്‌സ്പ്രസിൽ മടങ്ങുകയായിരുന്ന ‘കർസേവകർ’ ആക്രമിക്കപ്പെടുകയും അവരുടെ ട്രെയിൻ കോച്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾക്കിടയാക്കിയിരുന്നു.

ആ​​ദി​​ത്യ- എ​​ൽ വ​​ൺ വി​​ജ​​യ​​ക​​ര​​മാ​​യി യാത്ര തുടരുന്നു: മൂ​​ന്നാംഘ​​ട്ട ഭ്ര​​മ​​ണ​​പ​​ഥ​​മു​​യ​​ർ​​ത്തി

ഇതിന് സമാനമായി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാജ്യത്തുടനീളമുള്ള വിശ്വാസികളെ സർക്കാർ ക്ഷണിക്കാൻ സാധ്യതയുണ്ടെന്നും അവരുടെ മടക്കയാത്രയിൽ ഗോധ്രയിൽ സംഭവിച്ചതിന് സമാനമായ സംഭവം ഉണ്ടായേക്കാമെന്നുമാണ് ഉദ്ധവ് താക്കറെയുടെ വിവാദ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button