Latest NewsNewsIndiaAutomobile

8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു

3 ഓപ്പൺ ഡെക്കർ ബസുകൾ ഉൾപ്പെടെ ആകെ 7 ഡബിൾ ഡെക്കർ ബസുകൾ മാത്രമാണ് മുംബൈയിൽ ഇപ്പോൾ സർവീസ് നടത്തുന്നത്

മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു. ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ എന്ന പേരിൽ നിന്ന് മുംബൈ എന്ന പുതിയ പേരിലേക്ക് മാറുന്നതിനു മുൻപ് തന്നെ ഈ സർക്കാർ വണ്ടി മുംബൈയുടെ നിരത്തുകൾ കീഴടക്കിയിരുന്നു. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ ആദ്യ വാരം മുതൽ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതാണ്.

3 ഓപ്പൺ ഡെക്കർ ബസുകൾ ഉൾപ്പെടെ ആകെ 7 ഡബിൾ ഡെക്കർ ബസുകൾ മാത്രമാണ് മുംബൈയിൽ ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതിൽ ഓപ്പൺ ഡബിൾ ഡെക്കർ ബസുകളാണ് ഓഗസ്റ്റ് ആദ്യ വാരം സർവീസ് നിർത്തുക. അതേസമയം, മറ്റുള്ള ഡബിൾ ഡെക്കർ ബസുകൾ ഈ മാസം 15-ന് തന്നെ യാത്ര അവസാനിപ്പിക്കും. ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായി മാറിയവയായിരുന്നു ചുവന്ന നിറത്തിലുള്ള ഈ ബസുകൾ. മുംബൈയുടെ സംസ്കാരത്തോട് ഇഴകി ചേർന്നവയായതിനാൽ, ഇതിൽ രണ്ടെണ്ണമെങ്കിലും മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്.

Also Read: പത്ത് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വർഷം തടവ്, പീഡന വിവരം മറച്ചുവെച്ചയാൾക്കും ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button