KeralaLatest NewsNews

തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി: സ്വമേധയാ പോയതെന്ന് യുവതി 

കോട്ടയം: തിരുവനന്തപുരത്ത് ആണ്‍ സുഹൃത്ത് തട്ടിക്കൊണ്ടു പോയെന്ന് ഭർത്താവ് പരാതി നല്‍കിയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. എന്നാൽ, തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ, പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് പൊലീസുകാർക്ക് നൽകിയിരിക്കുന്ന മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button