KeralaLatest NewsNews

നിപ കണ്ടെയ്ൻമെന്റ് സോൺ: കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസ് കേൾക്കാൻ സംവിധാനമൊരുക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎഎസിന് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകി.

Read Also: നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും: ഗണപതിയെ അധിക്ഷേപിക്കുന്ന കമന്റ്, മറുപടിയുമായി ഉണ്ണി മുകുന്ദൻ

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷാർത്ഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി വിശദീകരിച്ചു.

Read Also: ‘അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചു’; ഹോങ്കോങ്ങിൽ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം-ഇന്ത്യൻ യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button