Latest NewsKeralaNews

നിപ: കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13-ാം വാർഡും കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖാപിച്ചു.

നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ലയിലെ എട്ട് പഞ്ചായത്തുകളാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ബാരിക്കേഡ് വെച്ച് വഴികള്‍ അടച്ചു. സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പ് ഫീല്‍ഡ് സര്‍വേ തുടങ്ങി. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളെ കഴിഞ്ഞ ദിവസം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക യോഗം വിളിച്ചു. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. മന്ത്രിമാരായ വീണാ ജോര്‍ജും പിഎ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. വിവിധ വകുപ്പ് മേധാവികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button