ThiruvananthapuramKeralaNattuvarthaLatest NewsNews

നിപ വൈറസ്: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: നിപ വൈറസിനെതിരായ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് സർക്കാർ നിർദ്ദേശം നൽകിയത്.

ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം: നിയമസഭയിൽ പ്രമേയം പാസാക്കി നാഗാലാ‌ൻഡ്

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെയും പരീക്ഷകൾ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button