Latest NewsNewsIndia

ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധനയില്ല: നിതിന്‍ ഗഡ്കരി

 

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിയന്ത്രച്ചില്ലെങ്കില്‍ 10 ശതമാനം ജിഎസ്ടി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.

Read Also: ലിബിയയെ തകർത്ത് ഡാനിയൽ കൊടുങ്കാറ്റ്: 5,300 പേർ മരിച്ചു, പതിനായിരത്തോളം പേരെ കാണാനില്ല

എക്സ് പ്ലാറ്റ് ഫോമിലായിരുന്നു കേന്ദ്ര മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറച്ചു കൊണ്ടുവരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി വിശദമാക്കി. ഡീസലിനെ അപകടകരമായ ഇന്ധനം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button