KeralaLatest NewsNews

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ കുറച്ചു:പുതിയ നിരക്ക് അറിയാം

തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ
എൻട്രി ഫീസ് കുറച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Read Also: റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ, ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്.

Read Also: ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button