ThiruvananthapuramKeralaNattuvarthaLatest NewsNews

സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളത്: മറുപടിയുമായി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളതെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുടിശ്ശിയിൽ 420 കോടി രൂപ പിരിച്ചെടുത്തു എന്നും പെൻഷൻ അനർഹർക്ക് നൽകിയത് പരിഹരിച്ച് വരികയാണെന്നും കെഎൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് 28258 കോടി രൂപയുടെ നികുതി കുടിശികയുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു. 21798 കോടി രൂപയാണ് സർക്കാരിന് മുന്നിൽ 2020-21 വർഷമുണ്ടായ കുടിശിക 2021-22 ആവുമ്പോഴേക്കും പിന്നെയും ഇതിൽ വർധനവുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021-2022 ആവുമ്പോഴേക്കും 6400 കോടി രൂപ അധിക കുടിശിക വന്നുവെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്.

മാധ്യമ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തിൽ പ്രതികരിച്ച് ബിജെപി
എന്നാൽ, ഈ കുടിശിക ഗതാഗത വകുപ്പ്, ജിഎസ്‌ടി വകുപ്പ്, കെഎസ്ആർടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ്, കെഎസ്ഇബി, പൊലീസ് വകുപ്പ് തുടങ്ങിയ പലവകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പലവർഷങ്ങളായുള്ള കുടിശികയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരള സംസ്ഥാനം രൂപികരിക്കപ്പെട്ട കാലം മുതലുള്ള കുടിശികകളാണ് ഇത്തരത്തിൽ ക്യാരി ഓവർ ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഇത് മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളുടെ 1970 മുതലുള്ള വായ്പാ സഹായവും നാളിതുവരെയുള്ള അതിന്റെ പലിശയും ചേർത്ത് പുതിയ ഇനമാക്കി ചേർത്തതാണെന്നും ഇത് 5980 കോടി രുപയോളം വരുമെന്നും ധനമന്ത്രി പറഞ്ഞു.

മുൻവർഷത്തെ റിപ്പോർട്ടിൽ കുടിശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്റെ ഇനത്തിൽ 420 കോടി രുപ ഈ വർഷം കുറവ് വന്നിട്ടുണ്ട്. സാധാരണ നികുതി വകുപ്പിന്റെ കുടിശിക ഒരു കാലത്തും കുറയാറില്ല, വർധിച്ചു വരികയാണ് പതിവ്. എന്നാൽ. 2020-2021 നെ അപേക്ഷിച്ച് 2021-2022ൽ നികുതി കുടിശികയിൽ 420 കോടി രൂപയുടെ കുറവ് വന്നു. ഇത് ചരിത്ര നേട്ടമാണെന്നും ബാലഗോപാൽ പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button