Latest NewsNewsIndiaBusiness

കുറഞ്ഞ ചെലവിലൊരു ഭൂട്ടാൻ ട്രെയിൻ യാത്ര! കോടികളുടെ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ

ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്ക് ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ഭൂട്ടാനിലേക്ക് ട്രെയിൻ മുഖാന്തരമുള്ള ഗതാഗത സംവിധാനത്തിനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽവേ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഭൂട്ടാനിലേക്കും റെയിൽവേ ലൈനുകൾ ദീർഘിപ്പിക്കുന്നത്. അസാമിലെ അതിർത്തി പ്രദേശമായ കോക്രാജാറിൽ നിന്ന് ഭൂട്ടാനിലെ സർപാംഗിലുളള ഗെലേഫു വരെയാണ് റെയിൽപാത സജ്ജീകരിക്കുക. 2026-നകം പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റെയിൽപാത വരുന്നതോടെ, അസാം അടക്കമുള്ള വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റെയിൽവേ സജ്ജമായാൽ, വ്യാപാര, വാണിജ്യ, യാത്രാ സൗകര്യങ്ങൾ കൂടുതൽ സുഗമമാകും. കൂടാതെ, ഇവ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് പകരുന്നതാണ്. 2005-ലാണ് ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ സംവിധാനം വേണമെന്ന ചർച്ചകൾ ആരംഭിച്ചതെങ്കിലും, 2018-ലാണ് ഈ പദ്ധതിക്ക് തറക്കല്ലിടുന്നത്. ഘട്ടം ഘട്ടമായി മറ്റ് പ്രദേശങ്ങളിലേക്കും റെയിൽവേ പദ്ധതി നീട്ടാൻ സാധ്യതയുണ്ട്.

Also Read: നിപ: പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button