Latest NewsKeralaNews

നിപ: ആദ്യം മരിച്ചയാൾക്കും രോഗം സ്ഥിരീകരിച്ചു, ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്‌സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എൻഐവി പൂനെയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയിലെ കാഴ്ചകൾ അവിശ്വസനീയം: ഭക്തരെ ആനന്ദത്തിലാറാടിക്കും

ഓഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്‌റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ ആദ്യ കേസ് നിസ്സംശയം സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണം ആണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ആരോഗ്യവകുപ്പിന്റെ നിഗമനങ്ങളും, നിയന്ത്രണ പ്രവർത്തനങ്ങളും ശരിയായ ദിശയിൽ ആണെന്ന് ഈ കണ്ടെത്തൽ ഉറപ്പിക്കുന്നു. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനും ഉള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഓപ്പറേഷൻ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button