ThiruvananthapuramKeralaNattuvarthaLatest NewsNews

ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുത്തില്ല: കേരള, തമിഴ്‌നാട് ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

തിരുവനന്തപുരം: എഎന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതിനെതിരെ തമിഴ്‌നാട്, കേരള ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷക പ്രീതി സിംഗ് മുഖേന പികെസി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സനാതന ധര്‍മ്മത്തെ അപമാനിക്കുന്ന പ്രസ്താവനയ്‌ക്കെതിരെ നടപടി എടുത്തില്ലെന്നും വിശ്വാസത്തെ ഹനിക്കുന്ന വിഷയത്തില്‍ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സനാതന ധര്‍മ്മം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തില്‍ നിന്ന് ഇത് തുടച്ചു നീക്കണമെന്നുമാണ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ചെന്നൈയില്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തു വന്നെങ്കിലും, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

വാഹന വായ്പകൾ തിരയുന്നവർക്ക് സന്തോഷ വാർത്ത! ഇരുചക്ര വാഹന വായ്പകൾ ലഭ്യമാക്കാൻ മുത്തൂറ്റ് മിനി, ലക്ഷ്യം ഇത്

ജൂലൈ 21ന് കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായി പികെസി നമ്പ്യാർ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി. ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കർ നടത്തിയ പരാമര്‍ശം ഒരു മതവിഭാഗത്തെ വേദനിപ്പിക്കുന്നതായിരുന്നു എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button