Latest NewsNewsIndia

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ലക്‌നൗ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഉത്തര്‍ പ്രദേശ് ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയില്‍വേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്നത്.

Read Also: ലിബിയ വെള്ളപ്പൊക്കം, മരിച്ചവരുടെ എണ്ണം 11,000 കടന്നു: പതിനായിരത്തോളം പേര്‍ ഇപ്പോഴും കാണാമറയത്ത്

സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹര്‍ഷിത് (13), ഹര്‍ഷിത (10), അന്‍ഷ് (അഞ്ച്) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ കുതിര്‍ന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലാണ് ദുരന്തമുണ്ടായത്. ഇവിടുത്തെ മിക്ക വീടുകളും അപകടാവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button