KeralaLatest NewsNews

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയ്കും അവധി ബാധകമാകും.

കോഴിക്കോട് ജില്ലാ ഭരണകൂടം നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന്‌ പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button