KeralaLatest NewsNews

ഭരിക്കാന്‍ ഏറ്റവും നല്ലത് ഗതാഗത വകുപ്പ്: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വാര്‍ത്ത തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ ഭാവനയ്ക്ക് അനുസരിച്ച് വാര്‍ത്ത കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

read also: ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയിലെ കാഴ്ചകൾ അവിശ്വസനീയം: ഭക്തരെ ആനന്ദത്തിലാറാടിക്കും

‘ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിന് ഒരു ദിവസം മതി. മാധ്യമങ്ങളില്‍ മാത്രമാണ് വാര്‍ത്ത കണ്ടത്. ഔദ്യോഗികമായി ആരും അക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഞാന്‍ മുന്നണിക്കകത്ത് തന്നെയുണ്ട്. മന്ത്രിസ്ഥാനം പാര്‍ട്ടി തന്നതാണ്. മന്ത്രി സ്ഥാനം വരികയും പോവുകയും ചെയ്യും. അത് ആരുടേയും സ്ഥിരാവകാശമല്ലെന്ന ബോധ്യമുണ്ട്. മുന്നണി എന്തു തീരുമാനം എടുത്താലും അംഗീകരിക്കും.’ ആന്റണി രാജു പറഞ്ഞു.

ഗതാഗത വകുപ്പ് വേണ്ടെന്ന ഗണേഷ് കുമാറിന്റെ ആവശ്യത്തോടും ആന്റണി രാജു പ്രതികരിച്ചു. ‘അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ അതില്‍കയറി അഭിപ്രായം പറയില്ല. ഗതാഗത വകുപ്പാണ് ഭരിക്കാന്‍ ഏറ്റവും നല്ലത്. ഒരുപാട് ചലഞ്ചുകള്‍ ഉള്ള വകുപ്പാണ്. മന്ത്രിയെന്ന നിലയില്‍ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കഴിയുന്നത് നല്ലതാണ്.’ ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button