KeralaLatest NewsNews

ഒരു കയ്യില്‍ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകള്‍ നോക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍,ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഒരു കയ്യില്‍ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകള്‍ നോക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍. ഇപ്പോള്‍ ഈ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.

Read Also: എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ആര്യയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 2022 സെപ്റ്റംബര്‍ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവിന്റെയും വിവാഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button