Latest NewsNewsTechnology

ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്കിംഗ് നിബന്ധനകൾ ലംഘിച്ച് ഗൂഗിൾ, നഷ്ടപരിഹാരമായി നൽകേണ്ടത് കോടികൾ

ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ട്രാക്ക് ചെയ്തിട്ടുണ്ടെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു.

വിവിധ ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോണിലെ ലൊക്കേഷനുകൾ ഓൺ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ലൊക്കേഷൻ ആക്സസ് വഴി ഗൂഗിളിന് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഉപഭോക്താക്കൾ ലൊക്കേഷൻ ആക്സിസ് ചെയ്യാനുള്ള അനുമതി നൽകിയാൽ മാത്രമാണ്, അവരുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിളിന് ട്രാക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ഭാഗമായി പ്രത്യേക മാനദണ്ഡങ്ങളും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ ലംഘിച്ച ഗൂഗിളിന്റെ പുതിയ നടപടിയാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ട്രാക്ക് ചെയ്തിട്ടുണ്ടെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ഇത്തരത്തിൽ നിരവധി ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങളാണ് ഗൂഗിൾ ട്രാക്ക് ചെയ്തത്. ഈ കേസിന്റെ ഒത്തുതീർപ്പിന്റെ ഭാഗമായി ഗൂഗിൾ ഏകദേശം 7,000 കോടി രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ ലൊക്കേഷനിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന തെറ്റിദ്ധാരണ നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന് ആരോപിച്ച് കാലിഫോർണിയിലെ അറ്റോർണി ജനറൽ റോബ് ബോണ്ടയാണ് കേസ് ഫയൽ ചെയ്തത്. ഈ ആരോപണങ്ങൾ ഗൂഗിൾ സമ്മതിക്കുന്നില്ലെങ്കിലും, കമ്പനി ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു. 7000 കോടി രൂപയുടെ പിഴയ്ക്ക് പുറമേ, അധിക ബാധ്യതകളും കമ്പനി ഏറ്റെടുത്തിയിട്ടുണ്ട്.

Also Read: നോക്കിയ ജി42 5ജി: ഇന്ത്യൻ വിപണിയിലെ വിൽപ്പന ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button