KeralaLatest NewsNews

പിഎസ്‌സി നിയമന തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായിയുടെ ചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം: പിഎസ്‌സി നിയമനതട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. വാട്ട്‌സ് ആപ്പ് വീഡിയോ കോൾ വഴി ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്ത പ്രതിയുടെ ചിത്രമാണ് പുറത്തുവിട്ടത്.

Read Also: അവധിയിലായിരുന്ന സൈനികനെ മണിപ്പൂരിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ജോലിവാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പോലീസിൽ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം പിരിച്ചത്. കേസിലെ മുഖ്യപ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിയ്ക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

പ്രതികൾ വിജിലൻസ്, ഇൻകംടാക്‌സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്നു തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ ഇടപാടിലൂടെയാണ് പ്രതികൾ പണം കൈപ്പറ്റിയത്.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് നേതൃത്വം കൊടുക്കുന്ന രാജ്യമായി മാറി: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button