Latest NewsNewsBusiness

ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി പേടിക്കേണ്ട! യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനം ഇതാ എത്തി

ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും

യുപിഐ മുഖാന്തരമുള്ള പണമിടപാടുകൾ നടത്താൻ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. അതിനാൽ, യുപിഐ പേയ്മെന്റുകൾ ഓൺലൈനായാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ ഉപഭോക്താക്കൾക്ക് യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനമായ യുപിഐ ലൈറ്റ് എക്സാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതെ പണം അയക്കാനും, സ്വീകരിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ് എക്സ്. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ തുടങ്ങിയ സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ ഇടപാടുകൾ അതിവേഗത്തിൽ നടത്താൻ യുപിഐ ലൈറ്റ് എക്സ് സഹായിക്കുന്നതാണ്.

സാധാരണയുള്ള യുപിഐ സേവനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുപിഐ ലൈറ്റ് എക്സ് ഉപയോഗിക്കുമ്പോൾ പണം അയക്കുന്ന വ്യക്തിയുടെയും, പണം സ്വീകരിക്കുന്ന വ്യക്തിയുടെയും മൊബൈൽ ഫോണുകൾ അടുത്തടുത്ത് ഉണ്ടാകണം. ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും. ആഗോളതലത്തിൽ യുപിഐ ശ്രദ്ധ നേടിയതോടെയാണ്, ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്.

Also Read: ഏതു പ്രതിസന്ധിയേയും നേരിടാൻ ദുർഗ്ഗ ദേവിയെ പ്രാർത്ഥിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button