Latest NewsNewsTechnology

കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 13 സീരീസ് എത്തുന്നു, മോഡലുകൾ ഏതൊക്കെയെന്ന് അറിയാം

റെഡ്മി നോട്ട് 12 പ്രോ സീരീസിന്റെ പിൻഗാമിയായാണ് റെഡ്മി നോട്ട് 13 സീരീസ് എത്തുന്നത്

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിടാൻ പുതിയ ഹാൻഡ്സെറ്റുകളുമായി റെഡ്മി എത്തുന്നു. ഇത്തവണ റെഡ്മി നോട്ട് വിഭാഗത്തിലെ പുതിയ സ്മാർട്ട്ഫോൺ സീരീസുകൾ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി നോട്ട് 13 സീരീസ് ഈ മാസം 21ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇവ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി ഇതുവരെ നൽകിയിട്ടില്ല. റെഡ്മി നോട്ട് 13 സീരീസുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

റെഡ്മി നോട്ട് 13 സീരീസിൽ റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് ഉണ്ടായിരിക്കുക. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 12 പ്രോ സീരീസിന്റെ പിൻഗാമിയായാണ് റെഡ്മി നോട്ട് 13 സീരീസ് എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ഏറ്റവും മികച്ച സവിശേഷതകൾ ഈ ഹാൻഡ്സൈറ്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. മുൻതലമുറ മോഡലുകളിൽ നിന്നും വ്യത്യസ്ഥമായ ഡിസൈനും നൽകാൻ സാധ്യതയുണ്ട്. റെഡ്മി നോട്ട് സീരീസിലെ ആദ്യത്തെ കർവ്ഡ് ഡിസ്പ്ലേ ഹാൻഡ്സെറ്റുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. നിലവിൽ, ഈ 3 ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല.

Also Read: വൻ സ്പിരിറ്റ് വേട്ട: 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി പിടികൂടി എക്‌സൈസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button