KeralaLatest NewsNews

വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി നൽകണം: കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി

തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി കെഎസ്ഇബി. ഇതുസംബന്ധിച്ച് കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർക്ക് അദ്ദേഹം കത്ത് നൽകിയത്.

Read Also: വയർലെസ് ഹോട്ട്സ്പോട്ടുമായി ജിയോ! ഇന്ത്യൻ വിപണിയിൽ നാളെയെത്തും, വില വിവരങ്ങൾ അറിയാം

അത്യാവശ്യ സാഹചര്യത്തിൽ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഏണി കൊണ്ടു പോവേണ്ടി വരും. അതിനാൽ വാഹനങ്ങളിൽ ഏണി കൊണ്ടു പോകാൻ അനുമതി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

കെഎസ്ഇബി- എംവിഡി പോരിന് പരിഹാരമെന്ന തരത്തിലാണ് പുതിയ നീക്കം. നേരത്തെ ഇളക്കിമാറ്റാൻ പറ്റുന്ന തരത്തിലുള്ള ഏണി വാഹനത്തിൽ കൊണ്ടുപോകാൻ കെഎസ്ഇബി ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത്തരം ഏണികളുടെ ഉപയോഗം പ്രാവർത്തികമല്ലെന്ന് മനസ്സിലായതോടെ ഈ ശ്രമം ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് സാധാരണ ഏണികൾ കൊണ്ടുപോകാൻ അനുമതി തേടിയിരിക്കുന്നത്.

Read Also: ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? എച്ച്പി Spectre x360 13th Gen core i7-നെ കുറിച്ച് കൂടുതൽ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button