KeralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

 

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും പിടികൂടിയെന്ന് ഇ ഡി വ്യക്തമാക്കുന്നു. ക്രമക്കേടിന്റെ മറവില്‍ കൊച്ചി സ്വദേശി ദീപക്കില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തതിന്റെ 9 രേഖകള്‍ പിടിച്ചെന്നും കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളുടെ 25ലധികം രേഖകള്‍ കണ്ടെത്തിയെന്നും ഇ ഡി വ്യക്തമാക്കി.

Read Also: പല്ലിലെ കറ കളയാൻ നാരങ്ങ!! ഉപയോഗിക്കേണ്ട രീതി അറിഞ്ഞില്ലെങ്കിൽ അപകടം

മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. കരുവന്നൂരിന് പുറമേ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button