Latest NewsNewsTechnology

മോട്ടോ ഇ13 ഉടൻ വിപണിയിലെത്തും, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം

6.78 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ മോട്ടോറോളയുടെ കിടിലൻ  ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഒട്ടനവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള മോട്ടോ ഇ13 സ്മാർട്ട്ഫോണാണ് ഈ മാസം വിപണിയിൽ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്സെറ്റ് സെപ്റ്റംബർ 26-ന് പുറത്തിറക്കാൻ സാധ്യതയുണ്ട്. സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ഈ ഹാൻഡ്സെറ്റുകൾക്കായി സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിപ്പിലാണ്. എഡ്ജ് സി13 സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.78 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. യൂണിസോക് ടി606 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റാണ് പുറത്തിറക്കാൻ സാധ്യത. 13 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. നിലവിൽ, മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 9,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.

Also Read: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button