KeralaLatest NewsNews

ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഒക്ടോബർ ആദ്യവാരം പുറത്തിറക്കുന്നതാണ്

ഈ അധ്യായന വർഷത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർ സെക്കൻഡറി എന്നിവയുടെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും, ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 1 മുതൽ 14 വരെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള ഐടി പരീക്ഷ നടക്കുന്നതാണ്. അതേസമയം, ജനുവരി 17 മുതൽ 29 വരെയാണ് ഐടി മോഡൽ പരീക്ഷ ഉണ്ടാവുക. പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഒക്ടോബർ ആദ്യവാരം പുറത്തിറക്കുന്നതാണ്.

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയും, രണ്ടാം വർഷ പ്രക്ടിക്കൽ പരീക്ഷ ജനുവരി 22 നും ആരംഭിക്കുന്നതാണ്. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 3 മുതൽ 17 വരെ നടക്കുന്നതാണ്. അതേസമയം, ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല. മൂല്യനിർണയം യഥാക്രമം പൂർത്തിയായാൽ ഹയർസെക്കൻഡറി, എസ്എസ്എൽസി പരീക്ഷാ ഫലം മെയിൽ പ്രസിദ്ധീകരിക്കും.

Also Read: ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button