Latest NewsKeralaNews

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതി: എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പരിശോധന നടത്തി പോലീസ്

കൊച്ചി: കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പരിശോധന നടത്തി കേരളാ പോലീസ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ നടപടി. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷനാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സംഘമാണ് ഇഡി ഓഫിസിൽ പരിശോധന നടത്തുന്നത്.

Read Also: സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു? സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അരവിന്ദാക്ഷൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നൽകാൻ മർദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതിയിലുള്ളത്.

Read Also: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം: പ്രതികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദ്ദേശം അംഗീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button