Latest NewsKeralaNews

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി: നാളെ തിരുവനന്തപുരത്തെത്തും

പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാടെത്തി. രാത്രി പത്തരയോടെയാണ് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയത്.

Read Also: വനിതാ സംവരണ ബിൽ; ‘മേഘങ്ങൾക്കിടയിലെവിടെയോ ഇരുന്ന് സുഷമ സ്വരാജ് പുഞ്ചിരിച്ചു കാണണം’ – സന്ദീപ് വാര്യർ

വ്യാഴാഴ്ച്ച രാവിലെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. ട്രയൽ റണ്ണിന് ശേഷമായിരിക്കും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവ്വീസ് നടക്കുക.

ഇന്ന് ഉച്ചയ്ക്ക് 2.40-ഓടെയാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെട്ടത്. നിറത്തിൽ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണ് കേരളത്തിന് സ്വന്തമാകുന്നത്. ഞായറാഴ്ചയാണ് ഇതിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാകും ഉദ്ഘാടനം നിർവഹിക്കുക. കേരളത്തിനുള്ള വന്ദേ ഭാരതിന്റേത് ഉൾപ്പെടെ ഒമ്പത് എണ്ണമാകും അന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.

Read Also: ‘പ്രണയത്തിന് കണ്ണും മൂക്കുമില്ല, അഭിനന്ദനങ്ങൾ’: സായ് പല്ലവി രഹസ്യ വിവാഹം ചെയ്തുവെന്ന് പ്രചാരണം, സത്യമെന്ത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button