Latest NewsKeralaNews

പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു

പാലക്കാട്: ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ദിവസം പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു. പാലക്കാട് മണ്ണാർക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ടിക്കറ്റുകൾ കവർന്നത്.

നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തിത്തുറന്ന മോഷ്ടാവ്, മൂന്ന് ഓണം ബംപർ ലോട്ടറി ടിക്കറ്റുകളാണ് കവർന്നത്. സംഭവത്തെത്തുടർന്ന് മോഷണം പോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ പോലീസിനെയും അധികൃതരെയും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button