Latest NewsIndiaNews

തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ

ഡൽഹി: തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും തൊഴിലാളികളുമായി ഇടപഴകാനും രാഹുൽ ഗാന്ധി പലപ്പോഴും ശ്രമിക്കാറുണ്ട്. ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ, കച്ചവടക്കാർ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകളോടൊപ്പം രാഹുൽ സമയം ചിലവഴിക്കുന്നത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോര്‍ട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. ചുമട്ടുതൊഴിലാളികളുടെ ചുവന്ന ഷർട്ട് ധരിച്ച സ്യൂട്ട്കേസുമായി രാഹുൽ ഗാന്ധി നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചുമട്ടുതൊഴിലാളികൾക്കൊപ്പം ഏറെ നേരം ചെലവിട്ട രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.

വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷം: എംപിമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

‘ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ കണ്ടു. വളരെക്കാലമായി എന്റെ മനസിൽ ഈ ആഗ്രഹം ഉണ്ടായിരുന്നു, അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം എന്ത് വിലകൊടുത്തും നിറവേറ്റണം,’ ചുമട്ടുതൊഴിലാളികളെ സന്ദർശിച്ചതിന് ശേഷം രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button