Latest NewsNewsBusiness

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് ലക്ഷങ്ങളുടെ പിഴ, നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 46(4)(i), 56 എന്നിവയ്ക്കൊപ്പം സെക്ഷൻ 47 എ(1)(സി) വകുപ്പുകൾ പ്രകാരമാണ് പിഴ

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ ഉൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ലക്ഷങ്ങളുടെ പിഴ ചുമത്തിരിക്കുന്നത്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 46(4)(i), 56 എന്നിവയ്ക്കൊപ്പം സെക്ഷൻ 47 എ(1)(സി) വകുപ്പുകൾ പ്രകാരമാണ് പിഴ.

അർബൻ സഹകരണ ബാങ്കുകൾ മറ്റു ബാങ്കുകളിൽ നിക്ഷേപം നടത്തുന്ന നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തിനെ തുടർന്ന് ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് 5 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. ഗുജറാത്തിലെ മെഹ്സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപയും, മഹാരാഷ്ട്രയിലെ മുംബൈ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയും പിഴ ചുമത്തി.

Also Read: സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം: ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും 

shortlink

Related Articles

Post Your Comments

Related Articles


Back to top button