മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബാല. സോഷ്യല്‍ മീഡിയയിൽ സജീവമാണ് ബാലയും ഭാര്യ എലിസബത്തും. കേരളക്കരയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയമായ ഓണം ബംബറിനെ കുറിച്ച് കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഓണം ബംബര്‍ ഫലം വന്നതിന്റെ വാര്‍ത്തകളാണ് എങ്ങും. ഞങ്ങളും ടിക്കറ്റുകള്‍ എടുത്തിരുന്നു. ഒന്നും കിട്ടിയിട്ടില്ല. ഒരു ആയിരം, രണ്ടായിരം ഒക്കെ മുന്‍പ് കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ സമ്മാനങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്റെ പരിചയത്തില്‍ ഉള്ളവര്‍ക്കും ഇതുവരെ അങ്ങനെ വലിയ സമ്മാനങ്ങള്‍ ഒന്നും അടിച്ചിട്ടില്ല. സമ്മാനം കിട്ടാത്ത ആള്‍ക്കാര്‍ വിഷമിക്കേണ്ട. ലോട്ടറി അടിച്ചിട്ട് ഒരാള്‍ നന്നാവണമെന്നോ മോശമാകണമെന്നോ ഇല്ലല്ലോ. ലോട്ടറി അടിച്ചവര്‍ നന്നായിട്ട് അത് ഉപയോഗിക്കുക ആണെങ്കില്‍ അത് നിലനില്‍ക്കും.’
read also:കുറഞ്ഞ വിലയിൽ റിയൽമി സി55, അറിയാം പ്രധാന ഫീച്ചറുകൾ
‘നമുക്കൊരു നല്ല കാലം വരുമ്പോള്‍ ഒപ്പം നിന്നവരെ ചവിട്ടി പുറത്താക്കുന്നവരൊക്കെ ഉണ്ട്. അങ്ങനെ ഉള്ളവര്‍ നന്നാവുമോ എന്നൊന്നും അറിയില്ല. ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണ്. സമ്മാനം കിട്ടാത്തതില്‍ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളൊന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ കിട്ടാവുന്നതെ ഉള്ളൂ ഇതൊക്കെ. സമ്മാനം അടിച്ചവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. സമ്മാനം അടിച്ചവര്‍ ഇനി ജോലിയൊന്നും ചെയ്യണ്ട എന്ന് കരുതി ഇരിക്കുന്നത് ശരിയായ കാര്യമല്ല’- എലിസബത്ത് പറഞ്ഞു.
നിരവധി പേരാണ് എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Post Your Comments