Latest NewsNewsBusiness

വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ ഈ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്…

പ്രധാനമന്ത്രി ആവാസ് യോജന പോലെയുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുണ്ട്

വിവിധ ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ വന്നതോടെ, സ്ത്രീകൾ വായ്പയെടുക്കുമ്പോൾ ബാങ്കുകൾ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ, പലപ്പോഴും ഇത്തരം ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകില്ല. വായ്പയ്ക്ക് അപേക്ഷിക്കുന്നത് സ്ത്രീയാണെങ്കിൽ, അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഭവന വായ്പയ്ക്ക് സ്ത്രീയാണ് അപേക്ഷ നൽകുന്നതെങ്കിൽ, ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന പോലെയുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുണ്ട്.

Also Read: ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവം: മൂന്നംഗ സംഘം അറസ്റ്റിൽ, പിടിയിലായവരില്‍ സ്ത്രീകളും 

സ്ത്രീകൾ വീടിന്റെ ഉടമയോ, സഹ ഉടമയോ ആണെങ്കിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം, പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്സിഡി വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നോ, താഴ്ന്ന വരുമാന ഗ്രൂപ്പിൽ നിന്നോ വായ്പയെടുക്കുന്ന അവിവാഹിതരായ അല്ലെങ്കിൽ വിധവകളായ സ്ത്രീകൾക്ക് 6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.5 ശതമാനം വരെ സബ്സിഡി നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button