Latest NewsNewsTechnology

സ്റ്റൈലിഷ് ലുക്കിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി 5ജി ഹാൻഡ്സെറ്റുമായി ലാവ എത്തുന്നു, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം

സ്പോർട്ട് ഡ്യുവൽ റിയർ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ലാവ. ഇത്തവണ ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായാണ് ലാവ വിപണിയിലേക്ക് എത്തുന്നത്. ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണാണ് വിപണി കീഴടക്കാൻ എത്തുന്നത്. സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 12.00 മണിക്കാണ് ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് നടക്കുക. യൂട്യൂബിൽ ഇവ തത്സമയം സ്ട്രീം ചെയ്യുന്നതാണ്. നിലവിൽ, സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടീസർ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

സ്റ്റൈലിഷ് ലുക്കിലെത്തുന്ന ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. സ്പോർട്ട് ഡ്യുവൽ റിയർ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സലാണ് പ്രൈമറി ക്യാമറ സെൻസർ. കൂടാതെ, എൽഇഡി ഫ്ലാഷ് ലൈറ്റും ലഭ്യമാണ്. പ്രധാനമായും രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് പ്രോ 5ജി എത്താൻ സാധ്യത. ബ്ലാക്ക്, ഓഫ് വൈറ്റ് എന്നിവയാണ് കളർ വേരിയന്റുകൾ. ഫ്ലാറ്റ് എഡ്ജോടുകൂടിയെത്തുന്ന ഈ സ്മാർട്ട്ഫോണിൽ 3എംഎം ഓഡിയോ ജാക്ക്, മൈക്രോഫോൺ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുണ്ട്. ബഡ്ജറ്റ് റേറ്റിൽ ഒതുങ്ങുന്നതിനാൽ ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണുകൾക്ക് 15,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ബാറില്‍ കയറുന്നതു എതിർത്തു: അഞ്ചു പേര്‍ക്കു നേരെ വെടിയുതിര്‍ത്ത് യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button