Latest NewsNewsBusiness

2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ഉടൻ മാറ്റി വാങ്ങിക്കോളൂ.. ഇനി ശേഷിക്കുന്നത് 9 ദിവസം

ഈ വർഷം മെയ് 19-നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും റിസർവ് ബാങ്ക് പിൻവലിച്ചത്

രാജ്യത്ത് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ നോട്ടുകൾ നിക്ഷേപിക്കാനോ, മാറ്റിയെടുക്കാനോ സാധിക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യവാരം വരെയുള്ള കണക്കുകളാണ് ആർബിഐ പുറത്തുവിട്ടത്. ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തിൽ തീയതി ദീർഘിപ്പിക്കാനുള്ള സാധ്യത കുറവാണ്.

ഈ വർഷം മെയ് 19-നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും റിസർവ് ബാങ്ക് പിൻവലിച്ചത്. തുടർന്ന് മെയ് 23 മുതൽ പൊതുജനങ്ങൾക്ക് ബാങ്കുകളിലെത്തി കറൻസി മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പരമാവധി 10 നോട്ടുകൾ ഒരേസമയം മാറ്റിയെടുക്കാം. നോട്ടുകൾ മാറ്റി വാങ്ങാൻ പ്രത്യേക അപേക്ഷയോ, ഫീസുകളോ, ഐഡിയ പ്രൂഫുകളോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. അതേസമയം, അക്കൗണ്ടുകളിൽ 2000 രൂപ നോട്ട് നിക്ഷേപിക്കുകയാണെങ്കിൽ അവയ്ക്ക് പരിധിയില്ല. 2016 നവംബർ 8-ന് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണ്, റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്.

Also Read: തെ​രു​വു​നാ​യ ആക്രമണം: നാലുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button