KozhikodeLatest NewsKeralaNattuvarthaNews

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചു

ക​ത്തി​ക്കു​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ൻ സ​ന്ദീ​പി​ന് പ​രി​ക്കേ​റ്റു

കു​റ്റി​ക്കാ​ട്ടൂ​ർ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സുകാർക്ക് ​നേ​രെ ആ​ക്ര​മ​ണം. ക​ത്തി​ക്കു​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ൻ സ​ന്ദീ​പി​ന് പ​രി​ക്കേ​റ്റു. കൈ​ക്ക് പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് താ​ഇ​ഫി​നെ പി​ന്നീ​ട് പൊലീസ് പി​ടി​കൂ​ടി.

Read Also : താൽക്കാലിക ജീവനക്കാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കല്‍: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കു​റ്റി​ക്കാ​ട്ടൂ​ർ ക​ണി​യാ​ത്ത് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ​താ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്. എ​സ്.​ഐ നി​ധി​ൻ, എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സി​റ്റി​യി​ലും റൂ​റ​ലി​ലും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, ശി​ഹാ​ബ്, മു​ഹ​മ്മ​ദ് താ​ഇ​ഫ് എ​ന്നി​വ​രാ​ണ് ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ​ത്.

അ​ക്ഷ​യ്, ശി​ഹാ​ബ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും മു​ഹ​മ്മ​ദ് താ​ഇ​ഫ് ക​ത്തി​വീ​ശി സ​ന്ദീ​പി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കാ​യി പൊ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് മാ​നാ​ഞ്ചി​റ കോം​ട്ര​സ്റ്റ് ഫാ​ക്ട​റി​ക്കു​ള്ളി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​ വെ​ച്ച് മു​ഹ​മ്മ​ദ് താ​ഇ​ഫി​നെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button