Latest NewsIndiaNews

കോൺഗ്രസ് എംപിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ ഭാര്യ

ഗുവാഹത്തി: കോൺഗ്രസ് എംപിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവർ ഫയൽ ചെയ്തിരിക്കുന്നത്.

Read Also: അൽപനേരം കയ്യിൽ വയ്ക്കുമ്പോൾ ഐഫോൺ 15-ന്റെ ഈ മോഡലുകൾക്ക് നിറം മാറ്റം! ഉപഭോക്താക്കളുടെ ആശങ്കകൾക്ക് മറുപടിയുമായി ആപ്പിൾ

റിനികിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്‌കരണ പദ്ധതിയിൽ ക്രമക്കേടാരോപിച്ചതിന് പിന്നാലൊണ് ഗൗരവ് ഗൊഗോയിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കാംരൂപ് മെട്രോപൊളിറ്റനിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പദ്ധതിക്ക് സബ്സിഡി ലഭിക്കുന്നതിന് തങ്ങൾ ഒരിക്കലും അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അഭിഭാഷകൻ ദേവജിത് സൈകിയ വ്യക്തമാക്കുന്നത്.

Read Also: കിടക്കുന്നതിന് മുൻപ് ഇരുവരും സംസാരിച്ചത് ഹണിമൂൺ ട്രിപ്പിനെ പറ്റി, മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button