ThiruvananthapuramKeralaNattuvarthaLatest NewsNews

‘തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും ഞാൻ ജയിക്കും’: തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും തരൂർ പറഞ്ഞു. മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നും ശശി തരൂർ മറുപടി നൽകി.

‘തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് ഞാൻ തന്നെ മത്സരിക്കും. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്’, ശശി തരൂർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button