Latest NewsNewsTechnology

ലിങ്ക് തുറന്നാൽ പണി പാളും! പണം തട്ടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് തട്ടിപ്പുകാർ, ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ഫോണിൽ വൈറസ് കയറിയെന്നും, അവ ഉടൻ സ്കാൻ ചെയ്യണമെന്നുമുളള മുന്നറിയിപ്പ് മെസേജുകൾ പരമാവധി അവഗണിക്കുക

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. കൃത്യമായ രീതിയിൽ അവ ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ടിലുള്ള പണവും സ്വകാര്യ വിവരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ട്. നിലവിലുള്ള എല്ലാ തട്ടിപ്പുകൾക്കെതിരെയും ബോധവൽക്കരണം ശക്തമായതോടെ, പണം തട്ടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞിരിക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ. മൊബൈലിൽ ലിങ്ക് ഷെയർ ചെയ്താണ് പുതിയ തട്ടിപ്പിന് രൂപം നൽകിയിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം തട്ടിപ്പുകാരുടെ കൈകളിൽ എത്തും. വിശ്വസനീയമെന്ന് തോന്നിക്കുന്ന ഏതെങ്കിലും സന്ദേശത്തോടൊപ്പമാണ് ഇത്തരം വ്യാജ ലിങ്കുകളും എത്തുന്നത്. അതിനാൽ, തട്ടിപ്പിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി എത്തുന്ന ഇത്തരം ലിങ്കുകൾ തുറന്നാൽ, ഉപഭോക്താവിന്റെ ഫോണിൽ ഓട്ടോമാറ്റിക്കായി ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നതാണ്. ഇവ ഹിഡൻ മോഡലായതിനാൽ, ഉപഭോക്താവിന് ആപ്പ് ദൃശ്യമാകില്ല. തുടർന്ന് നാം ഏതൊക്കെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുവോ, അവയുടെ എല്ലാം വിവരങ്ങൾ നമുക്ക് മുന്നേ തട്ടിപ്പുകാർ കൈക്കലാക്കും. വിവിധ ആവശ്യങ്ങൾക്കായി മൊബൈലിൽ വരുന്ന ഒടിപി പോലും ഇത്തരത്തിൽ അറിയാൻ കഴിയുന്നതാണ്. അതേസമയം, ഫോണിൽ വൈറസ് കയറിയെന്നും, അവ ഉടൻ സ്കാൻ ചെയ്യണമെന്നുമുളള മുന്നറിയിപ്പ് മെസേജുകൾ പരമാവധി അവഗണിക്കുക. തട്ടിപ്പിന്റെ മറ്റൊരു രൂപമാണിത്. വൈറസ് കളയാൻ ഉപഭോക്താക്കൾ സന്ദേശത്തിനോടൊപ്പം കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങളെല്ലാം ഒറ്റയടിക്ക് ചോരും. അതിനാൽ, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ വിവിധ തരം സൈബർ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം.

Also Read: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച് മോഷണക്കേസ് പ്രതി: 19 കാരന്റെ പേരിലുള്ളത് 21 കേസുകൾ, കാപ്പ ചുമത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button