Latest NewsKeralaNews

മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതം: മധുവിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടൻ മധുവിന് ആശംസകൾ നേർന്ന് മുറഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതമാണ് മധുവിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മധുവിന് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.

നാമെല്ലാം ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ മഹാനടൻ ചലച്ചിത്ര നിർമ്മാണത്തിന്റെ മറ്റ് സർഗാത്മക മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ചു. അഭിനയത്തോടും സിനിമയോടുമുള്ള പ്രതിബദ്ധതയും ഊർജജസ്വലതയും കാത്തുസൂക്ഷിക്കാനുള്ള സമർപ്പണമനോഭാവം എല്ലാവർക്കും മാതൃകയാണ്. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ മധുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മലയാളത്തിന്റെ പ്രിയ നടൻ മധു നവതിയുടെ നിറവിലാണ്. മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതമാണ് മധുവിന്റേത്.

നാമെല്ലാം ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ മഹാനടൻ ചലച്ചിത്രനിർമ്മാണത്തിന്റെ മറ്റ് സർഗാത്മക മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ചു. അഭിനയത്തോടും സിനിമയോടുമുള്ള പ്രതിബദ്ധതയും ഊർജജസ്വലതയും കാത്തുസൂക്ഷിക്കാനുള്ള സമർപ്പണമനോഭാവം എല്ലാവർക്കും മാതൃകയാണ്. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ മധുവിന് എല്ലാവിധ ആശംസകളും നേരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button