Latest NewsKeralaNews

കെ എം ഷാജിയുടെ പരാമർശങ്ങൾ നാക്കുപിഴ ആയി കണക്കാക്കുന്നില്ല: സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീഗ് നേതാവ് കെ എം ഷാജി നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. വീണാ ജോർജിനെതിരെ കെ എം ഷാജി നടത്തിയ പരാമർശങ്ങൾ ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കുന്നില്ലെന്നും അതൊരു സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

Read Also: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് 78 വർഷം തടവ്

സ്ത്രീകളോടുള്ള മനോഭാവത്തിന്റെ പ്രതികരണമാണ്. കെ എം ഷാജി ഉപയോഗിച്ച പദങ്ങൾ നോക്കൂ. ലിംഗസമത്വം എന്നതിനോടുള്ള കെ എം ഷാജിയുടെ അസഹിഷ്ണുത ആ പ്രയോഗങ്ങളിൽ മൊത്തമായി ഉണ്ട്. ഒരുകാര്യം വ്യക്തമാണ്, അഴീക്കോട്ടെ വോട്ടർമാർക്ക് ഷാജിയുടെ ഭാഷയിൽ പറഞ്ഞാൽ ‘അന്തോം കുന്തോം’ തിരിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിപണി കീഴടക്കാൻ നത്തിംഗിന്റെ പുതിയ ഉൽപ്പന്നങ്ങൾ എത്തുന്നു! സ്മാർട്ട് വാച്ചും ഇയർ ബഡുകളും ഉടൻ ലോഞ്ച് ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button