Latest NewsIndiaNews

കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവന: ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം

ഡൽഹി: കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം. ഖാലിസ്ഥാനികൾക്ക് പിന്തുണയും സംരക്ഷണവും നൽകുന്നതായി ആരോപിച്ച് ഐക്യ ഹിന്ദു മുന്നണി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തി. ട്രൂഡോ ഖലിസ്ഥാനികൾക്ക് പിന്തുണ നൽകുന്നുണ്ടെങ്കിൽ, കാനഡയ്ക്കുള്ളിൽ ഒരു പുതിയ ഖലിസ്ഥാൻ രാജ്യം സൃഷ്ടിക്കുന്നത് പരിഗണിക്കണമെന്ന് ഐക്യ ഹിന്ദു മുന്നണി നിർദ്ദേശിച്ചു.

‘കാനഡയുടെ പ്രധാനമന്ത്രിക്ക് ഖാലിസ്ഥാനികളോട് അത്രമേൽ സ്‌നേഹമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം കാനഡയുടെ ഒരു ഭാഗം വിഭജിച്ച് പുതിയ ഖലിസ്ഥാൻ രാജ്യം സൃഷ്ടിക്കാത്തത്? അദ്ദേഹത്തിന് ആദ്യം അംഗീകാരം നൽകുന്നത് ഞങ്ങളായിരിക്കും ഐക്യ ഹിന്ദു മുന്നണി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് ജയ് ഭഗവാൻ ഗോയൽ പറഞ്ഞു.

കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പറക്കാന്‍ പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു

ഖാലിസ്ഥാനികളിലെ പ്രമുഖനായ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യക്ക് കൈമാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കുന്ന ഒരു മെമ്മോറാണ്ടം കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർക്ക് സമർപ്പിച്ചതായി സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button