KasargodKeralaNattuvarthaLatest NewsNews

മൂ​ന്നു കി​ലോ ക​ഞ്ചാ​വ് പിടികൂടി: പ്ര​തി ആറു മാസത്തിനുശേഷം പിടിയിൽ

ബാ​ര ആ​ര്യ​ടു​ക്ക​ത്തെ ബി​നു മാ​ങ്ങാ​ടി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞ​ങ്ങാ​ട്: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ ആ​റു മാ​സ​ത്തി​നു ശേ​ഷം അറസ്റ്റിൽ. ബാ​ര ആ​ര്യ​ടു​ക്ക​ത്തെ ബി​നു മാ​ങ്ങാ​ടി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​ക്സൈ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മു​നി​ക്ക​ലി​ൽ കാ​റി​ൽ​ നി​ന്നും മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് ബി​നു. അ​ന്ന് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല.

Read Also : ‘അന്തരിച്ച കെജി ജോർജ് മികച്ച രാഷ്ട്രീയ നേതാവ്’: അബദ്ധത്തിൽച്ചാടി കെ സുധാകരൻ, വൈറലായി വീഡിയോ

തു​ട​ർ​ന്ന്, അ​സി. ക​മീ​ഷ​ണ​ർ ജോ​യി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രേ​ഖ​ക​ളു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യു​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്റി​വ് ഓ​ഫീസ​ർ സി.​കെ. അ​ഷ്റ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ സി. ​അ​ജീ​ഷ്, കെ.​ആ​ർ. പ്ര​ജി​ത്ത്, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​എ. ക്രി​സ്റ്റീ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button