KozhikodeKeralaNattuvarthaLatest NewsNews

കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്ന ഞാൻ വർഗീയത പറയില്ല: മൃണാൾ ദാസ്

കോഴിക്കോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെ സംഘടനയെ കുറിച്ച് വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്‌ളോഗർ മൃണാൾ ദാസ്. ‘കേരള ഇൻഫ്ലുവൻസേഴ്‌സ് കമ്യൂണിറ്റി’ എന്ന സംഘടനയ്‌ക്കെതിരെയായിരുന്നു മൃണാൾ ദാസിന്റെ വർഗീയ പരാമർശം.

ഈ സംഘടന വടക്കൻ കേരളത്തിലെ മുസ്ലീം വർഗീയവാദികളുടെ കൂട്ടായ്മയാണെന്നായിരുന്നു മൃണാൾ ദാസ് ആരോപിച്ചത്. സംഘടനയ്ക്ക് ‘മുസ്ലീം ഇൻഫ്ലുവൻസേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് കേരള’ എന്നാണ് പേര് നൽകേണ്ടതെന്നും ഇയാൾ പരിഹസിച്ചു. സംഭവം വിവാദമാവുകയും, നിരവധി പേർ ഇയാൾക്കെതിരെ രംഗത്ത് വരികയും ചെയ്തു.

കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: ആരോപണവുമായി കെ സുരേന്ദ്രൻ

ഇതോടെയാണ്, വിശദീകരണവുമായി മൃണാൾ വീണ്ടും രംഗത്തെത്തിയത്. ചിലർ വ്യക്തിതാൽപര്യത്തിനും വർഗീയതക്കും വേണ്ടിയുണ്ടാക്കിയ സംഘടനയാണ് ഇതെന്നും കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റായി ജീവിക്കുന്ന താൻ വർഗീയത പറയില്ലെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ വീഡിയോയിൽ മൃണാൾ പറഞ്ഞു.

നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും തുടർന്നും ഇത്തരം വർഗീയത തുറന്നുകാട്ടുമെന്നും മൃണാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button