Latest NewsIndiaNews

പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് ബാദലിനെതിരെ അറസ്റ്റ് വാറണ്ട്

പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ബത്തിൻഡ സ്വത്ത് കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്. മൻപ്രീത് സിംഗ് ബാദലിനെതിരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

ജനുവരിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മൻപ്രീത് ബാദൽ മുൻ കോൺഗ്രസ് ഭരണകാലത്ത് മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്ത്, രണ്ട് വാണിജ്യ പ്ലോട്ടുകൾ പാർപ്പിട പ്ലോട്ടാക്കി മാറ്റുകയായിരുന്നു. ബിജെപി നേതാവായ സരുപ് ചന്ദ് സിംഗ്ലയാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് മൻപ്രീത് സിംഗ് ബാദലിനും മറ്റ് അഞ്ച് പേർക്കുമെതിരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button