Latest NewsNewsTechnology

ജിമെയിലിൽ നിന്ന് അനാവശ്യ മെയിലുകൾ ഇനി എളുപ്പത്തിൽ നീക്കം ചെയ്യാം, പുതിയ ഫീച്ചർ ഇതാ എത്തി

ഉപഭോക്താക്കൾക്ക് ആദ്യത്തെ 50 ഇമെയിലുകൾ ഒരുമിച്ച് സെലക്ട് ചെയ്യാനും അവർ ഡിലീറ്റ് ചെയ്യാനും സാധിക്കും

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ കുന്നുകൂടുന്നത്. പലപ്പോഴും ഇവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ഇത്തവണ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് 50 മെയിലുകൾ തിരഞ്ഞെടുത്ത് അവ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും. 15 ജിബി മാത്രം മെമ്മറി സ്പേസ് ഉള്ള സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സാംസംഗ് ഗാലക്സി, പിക്സൽ ഉപഭോക്താക്കൾക്കും, ആൻഡ്രോയിഡ് 13, 14 വേർഷനുകൾ ഉപയോഗിക്കുന്നവർക്കും മാത്രമാണ് പുതിയ ഫീച്ചർ ലഭിക്കുകയുള്ളൂ. വരുംദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തുന്നതാണ്. ജിമെയിലിന്റെ സെലക്ട് ഓൾ എന്ന ലേബലിലാണ് ഈ ഫീച്ചർ ലഭ്യമാകുക.

Also Read: യാത്രകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഐആർസിടിസി, പരിമിത കാലത്തേക്ക് ലഭ്യമാക്കിയ ഈ ഓഫറുകളെ കുറിച്ച് അറിയൂ

ഉപഭോക്താക്കൾക്ക് ആദ്യത്തെ 50 ഇമെയിലുകൾ ഒരുമിച്ച് സെലക്ട് ചെയ്യാനും അവർ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാൽ, സെലക്ട് ചെയ്യപ്പെട്ട 50 ഇമെയിലുകളിൽ പ്രധാനപ്പെട്ടവ ഉണ്ടെങ്കിൽ അവ അൺചെക്ക് ചെയ്ത് ഒഴിവാക്കാനും കഴിയുന്നതാണ്. ജിമെയിലിന്റെ മൊബൈൽ വേർഷനിലാണ് ഈ ഫീച്ചർ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button