Latest NewsNewsIndia

പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ സൈനികരാക്കുന്നതായി റിപ്പോർട്ട്

ഡൽഹി: പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നതായി റിപ്പോർട്ട്.ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ എന്നിവരടങ്ങിയ ഖാലിസ്ഥാൻ ഭീകരരാണ് സിഖുകാരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്. പ്ലംബർമാർ, ട്രക്ക് ഡ്രൈവർമാർ, ഗുരുദ്വാരകളിലെ മതപ്രവർത്തകർ തുടങ്ങിയ ജോലികൾക്കായി പഞ്ചാബിൽ നിന്ന് സിഖ് യുവാക്കളെ സ്പോൺസർ ചെയ്ത് ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിസയ്‌ക്കും കാനഡയിലേക്കുള്ള സന്ദർശനത്തിനുമായി സ്‌പോൺസർ ലഭിക്കുന്ന ഈ യുവാക്കൾ പിന്നീട് ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിലും തീവ്ര-മത സഭകളിലും പങ്കെടുത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുകയാണെന്നും ഇവരെ കൂടാതെ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം കാനഡയിൽ ജോലി ലഭിക്കാത്ത വിദ്യാർത്ഥികളും ഖാലിസ്ഥാൻ റിക്രൂട്ട്‌മെന്റിന് വിധേയരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപംകൊള്ളുന്നു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

കാനഡയിലേക്ക് പോകാനായി സമീപിക്കുന്ന യുവാക്കൾക്ക് കത്ത് നൽകുന്നതിനായി അമൃത്സറിലെ ഖാലിസ്ഥാൻ അനുകൂല സംഘടന 2 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. ഇങ്ങനെ കാനഡയിൽ എത്തുന്ന യുവാക്കൾ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളിൽ ചേരുന്നു. സർറേ, ബ്രാംപ്ടൺ, എഡ്മണ്ടൺ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഏകദേശം 30ലധികം ഗുരുദ്വാരകൾ പ്രൊ ഖാലിസ്ഥാൻ എലെമെന്റ്സ് നിയന്ത്രിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…

2016ന് ശേഷം പഞ്ചാബിൽ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള ഒന്നിലധികം കൊലപാതകങ്ങൾ നിജ്ജാറും കൂട്ടാളികളും ചേർന്ന് നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ, ഇവർക്കെതിരെ കനേഡിയൻ ഏജൻസികൾ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ കുറെ കാലങ്ങളായി പഞ്ചാബിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികൾ കണ്ണികളാണ്. കാനഡയിലെ സ്വാധീനത്തെ തുടർന്ന് പികെഇകൾ കാനഡയിലെ ന്യൂനപക്ഷ ഹിന്ദുക്കളെ പരസ്യമായി ഭയപ്പെടുത്താനും ക്ഷേത്രങ്ങൾ അപകീർത്തിപ്പെടുത്താൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button