KozhikodeLatest NewsKeralaNattuvarthaNews

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: തലയ്ക്ക് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്.

Read Also : 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 60 വർഷം കഠിനതടവ് പിഴയും

കഴിഞ്ഞ 22-ാം തീയതി രാവിലെ ഒമ്പതരയോടെ അരക്കിണർ റെയിൽവെ ലൈൻ റോഡിലായിരുന്നു അപകടം നടന്നത്. പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവർ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിൻഷാദ് റോഡിലേക്ക് തലയിടിച്ച് വീണു. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Read Also : കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയതിന് പിന്നില്‍ ബാങ്കിന്റെ ഭീഷണിയെന്ന് കുടുംബം

മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ നടക്കും. മീഞ്ചന്ത ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ജിൻഷാദ്. ഷെറീജയാണ് മാതാവ്. സഹോദരങ്ങൾ : ജൂറൈദ്, ജസീം, ജാമിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button